ജാ​മി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്: ഇ​ർ​ഫാ​ൻ പ​ത്താ​ൻ
Monday, December 16, 2019 2:34 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ട്ട് ക്രി​ക്ക​റ്റ് താ​രം ഇ​ർ​ഫാ​ൻ പ​ത്താ​ൻ. രാ​ഷ്ട്രീ​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കും. എ​ന്നാ​ൽ താ​നും ത​ന്‍റെ രാ​ജ്യ​വും ജാ​മി​യ മി​ലി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് പ​ത്താ​ൻ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ​ത്താ​ന്‍റെ പ്ര​തി​ക​ര​ണം.

ഞാ​യ​റാ​ഴ്ച​യാ​ണ് ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​ർ​ക്ക് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ ഗി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലേ​ക്കു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.