പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി മ​മ​ത, മെ​ഗാ റാ​ലി, എ​തി​ർ​ത്ത് ഗ​വ​ർ​ണ​ർ
Monday, December 16, 2019 2:28 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ പ​ടു​കൂ​റ്റ​ൻ റാ​ലി. കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ബ​സാ​ഹേ​ബ് അം​ബേ​ദ്ക​ർ റെ​ഡ് റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​ചേ​രു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ തു​ട​ക്കം മു​ത​ൽ ശ​ക്ത​മാ​യി മ​മ​ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബം​ഗാ​ളി​ൽ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്നും മ​മ​ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ബം​ഗാ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​മാ​ണു തു​ട​രു​ന്ന​ത്.

അ​തേ​സ​മ​യം, മ​മ​ത ബാ​ന​ർ​ജി​യെ വി​മ​ർ​ശി​ച്ചു പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​ർ രം​ഗ​ത്തെ​ത്തി. റാ​ലി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തെ​ന്പാ​ടും പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ആ​സാം, ഡ​ൽ​ഹി, ബം​ഗ​ളു​രു, മും​ബൈ, മേ​ഘാ​ല​യ, ത​മി​ഴ്നാ​ട്, കേ​ര​ളം തു​ട​ങ്ങി രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.