പോ​രാ​ട്ട​ത്തി​ൽ നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ജാ​മി​യ വൈ​സ് ചാ​ൻ​സ​ല​ർ
Monday, December 16, 2019 2:18 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി വൈ​സ് ചാ​ൻ​സ​ല​ർ. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ന​ജ്മ അ​ക്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളോ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട​രീ​തി ത​ന്നെ മു​റി​വേ​ൽ​പ്പി​ച്ചെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

പോ​ലീ​സ് ന​ട​പ​ടി ത​ന്നെ വേ​ദ​നി​പ്പി​ച്ചു. ഈ ​പോ​രാ​ട്ട​ത്തി​ൽ അ​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കു​ക​യാ​ണ്. താ​ൻ അ​വ​ർ​ക്കൊ​പ്പ​മാ​ണ്. സാ​ധ്യ​മാ​യ കാ​ല​ത്തോ​ളം ഈ ​വി​ഷ​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വൈ​സ് ചാ​ൻ​സി​ല​ർ പ​റ​ഞ്ഞു. അ​നു​മ​തി​യി​ല്ലാ​തെ സ​ർ​വ​ക​ലാ​ശാ​ല വ​ള​പ്പി​നു​ള്ളി​ൽ പോ​ലീ​സ് ക‍​യ​റി​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​ർ​ക്ക് പോ​ലീ​സ് അ​തി​ക്രൂ​ര മ​ർ​ദ​ന​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലേ​ക്കു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.