അ​ലി​ഗ​ഡ് കാ​ന്പ​സി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ക്കും, വീ​ട്ടി​ല​യ​യ്ക്കും: യു​പി പോ​ലീ​സ്
Monday, December 16, 2019 11:29 AM IST
അ​ലി​ഗ​ഡ്: അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ​നി​ന്നു മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ഴി​പ്പി​ക്കു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് സ​ർ​വ​ക​ലാ​ശാ​ല്ക്ക് അ​ക​ത്തും പു​റ​ത്തും പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നും യു​പി പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ലി​ഗ​ഡി​ലും സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു പോ​ലീ​സ് ക​ട​ന്നു​ക​യ​റി. പോ​ലീ​സ് ന​ട​പ​ടി​യി​ൽ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ഇ​തി​നു പി​ന്നാ​ലെ അ​ലി​ഗ​ഡ് തെ​രു​വി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ഗേ​റ്റി​നു പു​റ​ത്തു​നി​ന്ന് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ന്ന​തും കാ​ണാം.

യൂ​ണി​വേ​ഴ്സി​റ്റി ഗേ​റ്റി​നു സ​മീ​പം വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി​യെ​ന്നും ഇ​താ​ണ് ക​ണ്ണീ​ർ​വാ​തം പ്ര​യോ​ഗി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ലി​ഗ​ഡി​ൽ 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഇ​ൻ​റ​ർ​നെ​റ്റ് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.