സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു മ​ത​മി​ല്ല, യു​വ​ത​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​ത്: ചേ​ത​ൻ ഭ​ഗ​ത്
Monday, December 16, 2019 3:01 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​ലീ​സ് അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ത്തു​കാ​ര​നും ബി​ജെ​പി അ​നു​ഭാ​വി​യു​മാ​യ ചേ​ത​ൻ ഭ​ഗ​ത്. മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മ​ങ്ങ​ളെ​ന്നും ഇ​നി​യും യു​വാ​ക്ക​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും ചേ​ത​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.

തു​ട​ർ​ച്ച​യാ​യി ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു സ​ന്പ​ദ്വ്യ​വ​സ്ഥ​യ്ക്കും ഭൂ​ഷ​ണ​മ​ല്ല. മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്പി​ൽ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു മോ​ശം അ​ഭി​പ്രാ​യം സൃ​ഷ്ടി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ആ​വ​ശ്യ​മു​ള്ള​താ​ണ്. രാ​ജ്യ​ത്തെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തു സ​ന്പ​ദ്വ്യ​വ​സ്ഥ​യ്ക്കു ഗു​ണ​ക​ര​മ​ല്ല. യു​വാ​ക്ക​ൾ ക്ഷോ​ഭ​ത്തി​ലാ​ണ്. തൊ​ഴി​ലി​ല്ല. വേ​ത​നം കു​റ​യു​ന്നു. അ​വ​രു​മാ​യി ക​ളി​ക്കാ​ൻ നി​ൽ​ക്ക​രു​ത്. സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ണം ശ്ര​ദ്ധ ന​ൽ​കേ​ണ്ട​തെ​ന്നും ചേ​ത​ൻ ഭ​ഗ​ത് പ​റ​ഞ്ഞു.

സ​ന്പ​ദ്വ്യ​വ​സ്ഥ ത​ക​രു​ക​യാ​ണ്. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ക്കു​ന്നു. പോ​ലീ​സ് ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ളി​ൽ പോ​ലും ക​ട​ക്കു​ന്നു. യു​വ​ജ​ന​ങ്ങ​ൾ​ക്കു ക്ഷ​മ​യു​ണ്ടാ​കും, പ​ക്ഷേ അ​തി​ന്‍റെ പ​രി​ധി പ​രീ​ക്ഷി​ക്ക​രു​ത്. എ​ല്ലാ​വ​രും സാ​ഹോ​ദ​ര്യ​ത്തി​ൽ ജീ​വി​ക്കു​ന്ന, മെ​ച്ച​പ്പെ​ട്ട സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ള്ള ഒ​രു രാ​ജ്യ​മാ​ണു ത​ന്‍റെ താ​ത്പ​ര്യം. അ​താ​ണ് ത​ന്‍റെ സ്വ​പ്നം. താ​ൻ ആ​രു​ടെ​യും പ​ക്ഷ​ത്ത​ല്ല. താ​ൻ രാ​ജ്യ​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നും ചേ​ത​ൻ ഭ​ഗ​ത് പ​റ​ഞ്ഞു.

പേ​ര് എ​ന്തു ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ മു​സ്ലിം, ഹി​ന്ദു എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ്. അ​വ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി, ആ​ർ​ട്ടി​ക്കി​ൾ 370, പൗ​ര​ത്വ ദേ​ഭ​ഗ​തി നി​യ​മം എ​ന്നി​വ​യൊ​ക്കെ വ​ൻ പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി​യ​വ​യാ​ണ്. എ​ല്ലാ​ത്തി​നും യേ​സ് പ​റ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​യാ​ണു പ്ര​ശ്നം. ശ​രി​യാ​യ ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഉ​യ​ർ​ത്തു​ന്ന​തി​ൽ ഭ​യ​ക്കേ​ണ്ട​തി​ല്ല. തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്നും ചേ​ത​ൻ ഭ​ഗ​ത് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.