കേ​ന്ദ്ര "ഭീ​രു' സ​ർ​ക്കാ​ർ; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്രി​യ​ങ്ക
Monday, December 16, 2019 11:22 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​ർ ഭീ​രു ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​വി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ഡ​ല്‍​ഹി ജാ​മി​യ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ക​യ​റി പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കു​ന്നു. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്ന് ജ​ന​ങ്ങ​ളെ കേ​ൾ​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. ഇ​ത് ഭീ​രു​ക്ക​ളു​ടെ സ​ർ​ക്കാ​രാ​ണ് പ്രി​യ​ങ്ക പ​റ​ഞ്ഞു.

യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്രി​യ​ങ്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സ​ർ​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​ത്തെ ഭ​യ​പ്പെ​ടു​ന്നു. സ്വേഛാധിപത്യത്തി​ലൂ​ടെ ഈ ​രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ സർക്കാർ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.