മ​തേ​ത​ര ഇ​ന്ത്യ​യെ ബി​ജെ​പി ക​ശാ​പ്പു​ചെ​യ്യു​ന്നു, പ്ര​തി​ഷേ​ധ​ങ്ങ​ൾ വൈ​കാ​രി​കം: മു​ഖ്യ​മ​ന്ത്രി
Monday, December 16, 2019 10:10 AM IST
തി​രു​വ​ന​ന്ത​പു​രം: ഹി​റ്റ്ല​റെ​യും മു​സോ​ളി​നി​യെ​യും പോ​ലു​ള്ള ഫാ​സി​സ്റ്റു​ക​ളാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റെ കാ​ണ​പ്പെ​ട്ട ദൈ​വ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മാ​ന്യ ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​യി വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കാ​നാ​ണ് സം​ഘ​പ​രി​വാ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും പൗ​ര; ബി​ല്ലി​നെ വ​ർ​ഗീ​യ​മാ​യ ഇ​ര​ട്ട​ത്താ​പ്പ് എ​ന്ന​ല്ലാ​തെ മ​റ്റൊ​രു ത​ര​ത്തി​ലും വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ എ​ന്ന രാ​ഷ്ട്ര​ത്തി​ന്‍റെ അ​ടി​ത്ത​റ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​ലൂ​ന്നി​യ സ​ഹ​വ​ർ​ത്തി​ത്വ​മാ​ണ്. ആ ​സ​വി​ശേ​ഷ​ത​ക​ൾ​ക്കു കാ​വ​ലാ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന. ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ആ​ദ്യ​ത്തെ ആ​ക്ര​മ​ണം ഭ​ര​ണ​ഘ​ട​ന​യ്ക്ക് നേ​രെ ആ​കു​ന്ന​തി​ന്‍റെ കാ​ര​ണ​വും അ​തു ത​ന്നെ​യാ​ണ്. സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്ന് നാ​ടി​നെ മോ​ചി​പ്പി​ച്ച എ​ല്ലാ​ത്തി​നെ​യും; എ​ല്ലാ സ്മ​ര​ണ​ക​ളെ​യും പ്ര​തീ​ക​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​ണ്. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തെ​പ്പോ​ലും വെ​ടി​വെ​ച്ചു കൊ​ല്ലു​ന്നു. ഇ​പ്പോ​ൾ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​തേ​ത​ര ഇ​ന്ത്യ​യെ ക​ശാ​പ്പു​ചെ​യ്യു​ക​യാ​ണ്. അ​തി​നു നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് രാ​ജ്യം ഭ​രി​ക്കു​ന്ന ക​ക്ഷി ത​ന്നെ​യാ​ണ്. ആ ​ക​ക്ഷി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഫാ​സി​സ്റ്റു സ്വ​ഭാ​വ​മു​ള്ള ആ​ർ​എ​സ്എ​സാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പൗ​ര​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ നി​യ​മ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ബ​ല​ത്തി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ കൊ​ണ്ടു​വ​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തു പൊ​ടു​ന്ന​നെ അ​ശാ​ന്തി പ​ട​ർ​ന്നു. സാ​ന്പ​ത്തി​ക​മാ​ന്ദ്യം, തൊ​ഴി​ലി​ല്ലാ​യ്മ, വി​ദ്യാ​ഭ്യാ​സ വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്ക​ൽ, തൊ​ഴി​ലാ​ളി​വി​രു​ദ്ധ തൊ​ഴി​ൽ നി​യ​മ​ഭേ​ദ​ഗ​തി, പ​ട്ടി​ണി, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ വ​ർ​ഗീ​യ​മാ​യ വേ​ർ​തി​രി​വു​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കു മാ​റി​യി​രി​ക്കു​ന്നു. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് വൈ​കാ​രി​ക​മാ​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പൗ​ര​ത്വ ബി​ല്ലി​ന്‍റെ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​ത്തെ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ പോ​ലും എ​തി​ർ​ത്ത​താ​ണ്. മൂ​ന്നു അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലെ ഹി​ന്ദു, പാ​ർ​സി, ജൈ​ന, ക്രി​സ്ത്യ​ൻ, സി​ഖ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്പോ​ൾ ത​ന്നെ​യാ​ണ് മു​സ്ലിം​ക​ളെ ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത്. വ​ർ​ഗീ​യ​മാ​യ ഇ​ര​ട്ട​ത്താ​പ്പ് എ​ന്ന​ല്ലാ​തെ മ​റ്റൊ​രു വി​ശേ​ഷ​ണ​വും ഇ​തി​നി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യി​ലെ പൗ​ര​ത്വ​സ​ങ്ക​ൽ​പ​മാ​ണു ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റി​മ​റി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ നി​യ​മം നി​ല​നി​ല്പി​ല്ലാ​ത്ത​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

2024-ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പൗ​ര​ത്വ പ​ട്ടി​ക പു​തു​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശം. അ​ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഏ​റെ​ക്കു​റെ പ​ര​സ്യ​മാ​യി സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തു ന്യൂ​ന​പ​ക്ഷ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കു​റ​യ്ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​താ​ണ് ഈ ​നീ​ക്ക​ങ്ങ​ളാ​കെ. മ​ത​നി​ര​പേ​ക്ഷ​മാ​യ ഒ​രു രാ​ജ്യ​ത്ത് പൗ​ര​ത്വ​ത്തി​ന് മ​തം മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നു​വെ​ന്ന​ത് ഉ​ൽ​ക്ക​ണ്ഠാ​ജ​ന​ക​മാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്ത് അ​ന്ന​ത്തെ സം​ഘ​നേ​തൃ​ത്വം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ പാ​ദ​സേ​വ​ക​രാ​യി​രു​ന്നു. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ സ​ന്പാ​ദ​ന​ത്തി​ലോ ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ർ​മി​തി​യി​ലോ യാ​തൊ​രു പ​ങ്കും വ​ഹി​ക്കാ​ത്ത​വ​രാ​ണ് ആ​ർ​എ​സ്എ​സ്. ഹി​റ്റ്ല​റെ​യും മു​സോ​ളി​നി​യെ​യും പോ​ലു​ള്ള ഫാ​സി​സ്റ്റു​ക​ളാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റെ കാ​ണ​പ്പെ​ട്ട ദൈ​വ​ങ്ങ​ൾ. ആ​ര്യ​ൻ​മാ​രാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വം​ശം എ​ന്ന ഹി​റ്റ്ല​റു​ടെ ആ​ശ​യ​മാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ശ​യ അ​ടി​ത്ത​റ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.