കൊ​ച്ചി​യി​ൽ മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Monday, December 16, 2019 9:33 AM IST
കൊ​ച്ചി: മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​റും ബി​ജെ​പി നേ​താ​വു​മാ​യ ന​ജ്മ ഹെ​പ്തു​ള്ള​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മു​സ്‌​ലിം വി​രു​ദ്ധ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച​ത്.

ല​ക്ഷ​ദ്വീ​പി​ലേ​ക്കു​പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ഇ​വി​ടെ​നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​പോ​കാ​ൻ ഇ​റ​ങ്ങു​മ്പോ​ൾ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്ത് മി​നി​റ്റോ​ളം പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞു​വ​ച്ചു. കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​പോ​യ​ത്. അ​തേ​സ​മ​യം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ മ​ണി​പ്പൂ​ർ സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ഒ​രേ​പോ​ലെ സ്വീ​ക​രി​ച്ചെ​ന്നും അ​വി​ടെ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ന​ജ്മ ഹെ​പ്തു​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.