എ​ൽ​പി​ജി ടെ​ർ​മി​ന​ൽ നി​ർ​മാ​ണം ഇ​ന്ന് പു​നഃ​രാ​രം​ഭി​ക്കും; പു​തു​വൈ​പ്പി​നി​ൽ നിരോധനാജ്ഞ
Monday, December 16, 2019 7:41 AM IST
കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് മു​ട​ങ്ങി​യ പു​തു​വൈ​പ്പ് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ഇ​ന്ന് പു​നഃ​രാ​രം​ഭി​ക്കും. പ്ര​തി​ഷേ​ധ​ങ്ങ​ളേ​ത്തു​ട​ർ‌​ന്ന് ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​യാ​ണ് പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി. പു​തു​വൈ​പ്പി​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

500ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പു​തു​വൈ​പ്പി​നി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യും എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളി​ലും നിരോധനാജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2010ൽ ​നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും പാ​രി​സ്ഥി​തി​ക വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. പാ​രി​സ്ഥി​തി​ക വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്ക് ഇ​നി ആ​റു മാ​സം കൂ​ടി​യേ സാ​ധു​ത​യു​ള്ളു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് ത​ന്നെ നി​ർ​മാ​ണം പു​നഃ​രാ​രം​ഭി​ക്ക​ണം എ​ന്ന് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

2010ൽ ​നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി ഇ​തു​വ​രെ 45 ശ​ത​മാ​നം മാ​ത്ര​മേ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​ള്ളു. 2017ലാ​ണ് പ​ദ്ധ​തി​ക്കെ​തി​രം വ​ൻ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.