മാ​മാ​ങ്കം വ്യാ​ജ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​വ​രെ മു​ഴു​വ​ൻ പ്ര​തി ചേ​ർ​ക്കാ​ൻ പോ​ലീ​സ്
Sunday, December 15, 2019 9:47 PM IST
കൊ​ച്ചി: പു​തു​താ​യി പു​റ​ത്തി​റ​ങ്ങി​യ മാ​മാ​ങ്കം സി​നി​മ​യു​ടെ പ​ക​ർ​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​നി​മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ ആ​ന്‍റ​ണി ജോ​സ​ഫ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സ​ന്വേ​ഷ​ണം. സെ​ൻ​ട്ര​ൽ സി​ഐ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

സി​നി​മ പു​റ​ത്തി​റ​ങ്ങി ര​ണ്ടാം​ദി​വ​സം മു​ത​ൽ​ക്കാ​ണു വ്യാ​ജ​പ​തി​പ്പു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. ടെ​ല​ഗ്രാ​മി​ല​ട​ക്കം വ്യാ​ജ​ൻ​മാ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഗോ​വി​ന്ദ് എ​ന്ന പ്രൊ​ഫൈ​ലി​ൽ​നി​ന്നാ​ണു ടെ​ല​ഗ്രാ​മി​ൽ പ്രി​ന്‍റ് അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ടെ​ല​ഗ്രാ​മി​ൽ​നി​ന്ന് ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രാ​ണു വ്യാ​ജ​പ്രി​ന്‍റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ത്. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മു​ഴു​വ​ൻ പേ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​നാ​ണു പോ​ലീ​സി​ന്‍റെ നീ​ക്കം.

ഇ​തി​നി​ടെ സി​നി​മ​യെ ഡീ​ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്നു വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത നി​തി​ൻ എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തു സം​ബ​ന്ധ​മാ​യ ഓ​ഡി​യോ ക്ലി​പ്പും ഫോ​ണ്‍ ന​ന്പ​റും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.