നേ​പ്പാ​ളി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു
Sunday, December 15, 2019 7:13 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ സി​ന്ധു​പാ​ൽ​ചോ​ക്കി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ലി​ൻ​ചോ​ക്കി​ൽ നി​ന്ന് ഭ​ക്ത​പു​രി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഈ ​വ​ർ​ഷം നേ​പ്പാ​ളി​ൽ ഉ​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വ​ലി​യ അ​പ​ക​ട​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നേ​പ്പാ​ളി​ലെ സു​ൻ​കോ​ൻ​ഷി ന​ദി​യി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.