രാ​ഹു​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് സ​വ​ര്‍​ക്ക​റു​ടെ ചെ​റു​മ​ക​ന്‍
Sunday, December 15, 2019 6:49 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് സ​വ​ർ​ക്ക​റു​ടെ ചെ​റു​മ​ക​ൻ ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ. ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെ രാ​ഹു​ൽ ന​ട​ത്തി​യ സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് ര​ഞ്ജി​ത് രം​ഗ​ത്തെ​ത്തി​യ​ത്.

"റേ​പ്പ് ഇ​ന്ത്യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ ത​ന്‍റെ പേ​ര് രാ​ഹു​ല്‍ സ​വ​ര്‍​ക്ക​ര്‍ എ​ന്ന​ല്ല, രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നാ​ണ്' എ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു. ശി​വ​സേ​ന​യു​ടെ ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഹി​ന്ദു​ത്വ​മാ​ണ്. അ​തി​നാ​ല്‍ രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്ധ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മഹാരാഷ്ട്രയിൽ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശി​വ​സേ​ന ത​യ​റാ​ക​ണം. കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യി​ല്ലാ​തെ ഭ​രി​ച്ചാ​ലും ബി​ജെ​പി മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ര്‍​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.