മു​ൻ ഇ​ന്ത്യ​ൻ താ​രം മ​ദ്യ​ല​ഹ​രി​യി​ൽ മ​ർ​ദി​ച്ചു, കു​ട്ടി​യെ ത​ള്ളി​യി​ട്ടു; അ​യ​ൽ​ക്കാ​ര​ന്‍റെ പ​രാ​തി
Sunday, December 15, 2019 6:19 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം പ്ര​വീ​ണ്‍ കു​മാ​ർ അ​ക്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​യ​ൽ​വാ​സി. മ​ദ്യ​പി​ച്ചു ത​ന്നെ​യും ഏ​ഴു വ​യ​സു​ള്ള മ​ക​നെ​യും പ്ര​വീ​ണ്‍ കു​മാ​ർ ത​ല്ലു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു എ​ന്നാ​ണു ദീ​പ​ക് ശ​ർ​മ്മ എ​ന്ന​യാ​ളു​ടെ പ​രാ​തി​യെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ര​വീ​ണ്‍ കു​മാ​ർ മ​ദ്യ​പി​ച്ചി​രു​ന്നു. ആ​ദ്യം അ​ദ്ദേ​ഹം ത​ന്നെ മ​ർ​ദി​ച്ചു. മ​ക​നെ​യും അ​യാ​ൾ ത​ള്ളി​യി​ട്ടു. ത​നി​ക്കും മ​ക​നും പ​രി​ക്കേ​റ്റു. കേ​സ് ന​ൽ​കി​യ​പ്പോ​ൾ പോ​ലീ​സ് അ​തു സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. വി​ഷ​യം സം​സാ​രി​ച്ചു തീ​ർ​ക്ക​ണ​മെ​ന്നാ​ണു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ദീ​പ​ക് ശ​ർ​മ പ​റ​ഞ്ഞു. ത​നി​ക്കു വ​ധ​ഭീ​ഷ​ണി​ക​ൾ ല​ഭി​ക്കു​ന്ന​താ​യും ദീ​പ​ക് ശ​ർ​മ ആ​രോ​പി​ച്ചു.

പ​രാ​തി​ക്കാ​ര​നും പ്ര​വീ​ണ്‍ കു​മാ​റും അ​യ​ൽ​ക്കാ​രാ​ണെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മീ​റ​റ്റ് സി​റ്റി എ​സ്പി അ​ഖി​ലേ​ഷ് നാ​രാ​യ​ണ്‍ സിം​ഗ് പ​റ​ഞ്ഞു. തെ​രു​വി​ൽ കി​ട​ന്ന് അ​ടി​പി​ടി​യു​ണ്ടാ​ക്കി പ്ര​വീ​ണ്‍ കു​മാ​ർ നേ​ര​ത്തെ​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ച പ്ര​വീ​ണ്‍ കു​മാ​ർ, ഇ​ന്ത്യ​ക്കാ​യി ആ​റു ടെ​സ്റ്റു​ക​ളും 68 ഏ​ക​ദി​ന​ങ്ങ​ളും 10 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.