ശ്രേ​യ​സി​നും പ​ന്തി​നും അ​ർ​ധ സെ​ഞ്ചു​റി; വി​ൻ​ഡീ​സി​ന് 288 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Sunday, December 15, 2019 10:21 PM IST
ചെ​ന്നൈ: വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 287 റ​ണ്‍​സ്. ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യ്ക്കു ക​രു​ത്താ​യ​ത്.

ചെ​ന്നൈ​യി​ൽ ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 25 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 15 പ​ന്തി​ൽ ആ​റു റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ കോ​ഹ്ലി​യും പു​റ​ത്താ​യി. ഷെ​ൽ​ഡ​ണ്‍ കോ​ട്രെ​ല്ലാ​ണ് ര​ണ്ടു വി​ക്ക​റ്റും നേ​ടി​യ​ത്.

സ്കോ​ർ 80ൽ ​നി​ൽ​ക്കു​ന്പോ​ൾ രോ​ഹി​ത് ശ​ർ​മ​യെ​യും (36) ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യി. പി​ന്നീ​ട് അ​യ്യ​രും പ​ന്തും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്. അ​യ്യ​ർ 88 പ​ന്തി​ൽ 70 റ​ണ്‍​സും പ​ന്ത് 69 പ​ന്തി​ൽ 71 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 114 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

കേ​ദാ​ർ ജാ​ദ​വ് 40 റ​ണ്‍​സും ര​വീ​ന്ദ്ര ജ​ഡേ​ജ 21 റ​ണ്‍​സും നേ​ടി. വി​ൻ​ഡീ​സി​നാ​യി കോ​ട്രെ​ൽ, കീ​മോ പോ​ൾ, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി. പോ​ള്ളാ​ർ​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.