നിരാഹാരം നിലതെറ്റിച്ചു; സ്വാ​തി മാ​ലി​വാ​ൾ ആ​ശു​പ​ത്രി​യി​ൽ
Sunday, December 15, 2019 2:09 PM IST
ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 13 ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്ന സ്വാ​തി ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഡ​ൽ​ഹി ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് സ്വാ​തി​യു​ടെ പ്ര​തി​ഷേ​ധം. ലൈം​ഗീ​ക പീ​ഡ​ന കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും സ്വാ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ദ്യം ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ദ​റി​ൽ തു​ട​ങ്ങി​യ സ​മ​രം പി​ന്നീ​ട് രാ​ജ്ഘ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സു​ക​ളി​ലെ കു​റ്റ​ക്കാ​ർ​ക്ക് 21 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ധ ശി​ക്ഷ ന​ൽ​കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ദി​ശ ബി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ്വാ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് എ​ഴു​തി​യി​രു​ന്നു. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നാ​ണ് സ്വാ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.