പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ നേ​രി​യ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റെ​ന്ന് അ​മി​ത്ഷാ
Sunday, December 15, 2019 12:50 PM IST
റാ​ഞ്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ നേ​രി​യ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ജാ​ര്‍​ഖ​ണ്ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണ് ഷാ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ജ​ന​ങ്ങ​ള്‍​ക്ക് പ​ല​ത​ര​ത്തി​ലു​മു​ള്ള ആ​ശ​ങ്ക​ക​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. ബില്ലിൽ മാ​റ്റം വ​രു​ത്തുന്നകാര്യം ആ​ലോ​ചി​ക്കാ​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​മെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി. വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ബി​ല്ലി​ന്മേ​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​ര​വേ ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സ​നോ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​ത​ല സം​ഘം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബി​ൽ പാ​സാ​യ ശേ​ഷ​മു​ള്ള സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.