ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം
Sunday, December 15, 2019 11:27 AM IST
ജോ​ർ​ജി​യ: ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജോ​ർ​ജി​യ​യി​ലാ​ണ് സം​ഭ​വം. മാ​ര​ത്തോ​ണി​ന്‍റെ ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ എ​ന്‍​ബി​സി​യു​ടെ ഡ​ബ്യു​എ​സ്എ​വി ടി​വി​യി​ലെ അ​ല​ക്‌​സ് ബൊ​സാ​ര്‍​ജി​യെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യ്ക്കാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

സാ​വ​ന്ന പാ​ല​ത്തി​ൽ​നി​ന്ന് ബൊ​സാ​ര്‍​ജി ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗ് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ ക​ട​ന്ന് വ​ന്ന് ഇ​വ​രെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ അ​വ​ര്‍ ഒ​രു നി​മി​ഷം സ്തം​ഭി​ച്ചു നി​ന്നെ​ങ്കി​ലും പി​ന്നീ​ട് ജോ​ലി തു​ട​ർ​ന്നു. സം​ഭ​വ​ത്തി​ൽ തോ​മ​സ് കാ​ല​വേ (43) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ല​ക്സ് ബൊ​സാ​ര്‍​ജി ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. "നി​ങ്ങ​ള്‍ എ​ന്നെ ക​യ​റി​പി​ടി​ച്ചു പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു. സ്ത്രീ​ക​ളോ​ട് ന​ന്നാ​യി പെ​രു​മാ​റൂ​'വെ​ന്നും അ​വ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.