ഫാ​ത്തി​മ​യു​ടെ മ​ര​ണം: കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ൻ ശി​പാ​ർ​ശ
Sunday, December 15, 2019 10:09 AM IST
ചെ​ന്നൈ: മ​ല​യാ​ളി ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ന്‍ ത​മി​ഴ്‍​നാ​ട് സ​ര്‍​ക്കാ​ര്‍ ശു​പാ​ര്‍​ശ ചെ​യ്‍​തു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ടു​ത്ത മാ​സം സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

ഐ​ഐ​ടി മ​ദ്രാ​സി​ൽ 2006 മു​ത​ൽ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. എ​ന്നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. ഫാ​ത്തി​മ​യു​ടേ​ത് ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. സ​ഹ​പാ​ഠി​ക​ളു​ടെ പ​ങ്കും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഫാ​ത്തി​മ​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.