വെ​ന​സ്വേ​ല​ൻ‌ സ​ർ​ക്കാ​രി​നെ​തിരെ പ്ര​തി​പ​ക്ഷം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു വ​രെ പ​ദ്ധ​തി​യി​ട്ടെ​ന്ന് ആ​രോ​പ​ണം
Sunday, December 15, 2019 7:23 AM IST
കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​നു നേ​രെ ആ​ഞ്ഞ​ടി​ച്ച് സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​നെ​തി​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു വ​രെ പ്ര​തി​പ​ക്ഷം തു​നി​ഞ്ഞെ​ന്ന് വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രി ജോ​ർ‌​ജ് റോ​ഡ്രി​ഗ​സ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​രെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്നും അ​തി​നു​ള്ള തെ​ളി​വു​ക​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​പ​ക്ഷ​ത്തു നി​ന്ന് ര​ണ്ട് നേ​താ​ക്ക​ളെ അ​വ​രു​ടെ പ​ക്ഷ​ത്തേ​ക്ക് എ​ത്തി​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു. പ​ക്ഷേ, സ​ർ​ക്കാ​രി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പാ​ടെ തെ​റ്റി​ച്ചു- ജോ​ർ​ജ് റോ​ഡ്രി​ഗ​സ് പ​റ​ഞ്ഞു. കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളും പ​ണ​വു​മെ​ല്ലാം എ​ത്തി​ക്കാ​ൻ കൊ​ളം​ബി​യ​ൻ സ​ർ‌​ക്കാ​രി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​യെ​ന്നാ​ണ് മ​ന്ത്രി ആ​രോ​പി​ച്ച​ത്. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാം​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് മ​റ്റ് മ​ന്ത്രി​മാ​രോ പ്ര​തി​പ​ക്, നേ​താ​ക്ക​ളോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.