അ​ണ​യാ​തെ ക​ത്തു​ന്ന ബി​ൽ; ആ​സാ​മി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി
Thursday, December 12, 2019 3:30 PM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ ആ​സാ​മി​ലെ എ​ഡി​ജി​പി​യെ സ്ഥ​ലം​മാ​റ്റി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​കേ​ഷ് അ​ഗ​ർ​വാ​ളി​നെ​യാ​ണ് മാ​റ്റി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​നു പ​ക​രം ജി.​പി സിം​ഗി​നെ നി​യ​മി​ച്ചു. ഗോ​ഹ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ദീ​പ​ക് കു​മാ​റി​നെ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. ദീ​പ​ക് കു​മാ​റി​നു പ​ക​രം മു​ന്ന പ്ര​സാ​ദ് ഗു​പ്ത​യെ നി​യ​മി​ച്ചു.

ഇ​തി​നി​ടെ അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് ആ​സാ​മി​ന്‍റെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ആ​ത്മീ​യ പാ​ര​മ്പ​ര്യ​മാ​ണ്. ആ​സാ​മി​ലെ ആ​ളു​ക​ൾ വ​രും കാ​ല​ത്തും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന് ത​നി​ക്ക് ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ല്ലി​നെ​തി​രെ ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഗോ​ഹ​ട്ടി​യി​ലാ​ണ് ഉ​ണ്ടാ​യ​ത്. ക​ർ​ഫ്യൂ മ​റി​ക​ട​ന്ന് നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് വ്യാ​ഴാ​ഴ്ച​യും തെ​രു​വി​ല​റ​ങ്ങി​യ​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. ധാ​ക്കു​ഖ​ന്ന, ലാ​ഖിം​പു​ർ ജി​ല്ല​ക​ളി​ലെ ബി​ജെ​പി, ആ​സാം ഗ​ണ​പ​രി​ഷ​ത് ഓ​ഫീ​സു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. പ്ര​തി​ഷേ​ധം അ​ണ​യാ​തെ ആ​ളി​പ്പ​ട​രു​ന്ന​തി​നാ​ൽ ആ​സാ​മി​ൽ 48 മ​ണി​ക്കൂ​ർ കൂ​ടി ഇ​ന്‍റ​ർ​നെ​റ്റ് മൊ​ബൈ​ൽ സ​ർ​വീ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു.

സം​സ്ഥാ​ന​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​സാം, ത്രി​പു​ര വ​ഴി​യു​ള്ള എ​ല്ലാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഗോ​ഹ​ട്ടി, ദി​ബ്രു​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ത​ട​സ​പ്പെ​ട്ടു. ആ​സാ​മി​ൽ ക​ര​സേ​ന​യു​ടെ അ​ഞ്ച് കോ​ളം സൈ​ന്യ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കോ​ള​ത്തി​ൽ 70 സൈ​നി​ക​ർ വീ​ത​മാ​ണു​ള്ള​ത്. ഗോ​ഹ​ട്ടി ന​ഗ​ര​ത്തി​ൽ ക​ര​സേ​ന​യു​ടെ ര​ണ്ട് കോ​ളം ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. ടി​ൻ​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ടെ​ലി​യു​ടേ​യും വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ദി​ബ്രു​ഗ​ഡി​ലേ​ക്കും നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. ലാ​ഖി​ന​ഗ​റി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലെ​റി​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ദു​ലി​യ​ജാ​നി​ലു​ള്ള വീ​ടി​നു നേ​ർ​ക്കും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും നി​ര​ത്തി​ലി​റ​ങ്ങി.

ത്രി​പു​ര​യി​ലെ കാ​ഞ്ച​ൻ​പു​ർ, മ​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു കോ​ളം‌ പ​ട്ടാ​ളം ഇ​റ​ങ്ങി. അ​യ്യാ​യി​ര​ത്തോ​ളം അ​ർ​ധ​സൈ​നി​ക​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ആ​സാ​മി​ലെ ദി​സ്പു​ർ, ഗോ​ഹ​ട്ടി, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൗ​ര​ത്വ​ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റ് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ 11 മ ​ണി​ക്കൂ​ർ ബ​ന്ദ് ന​ട​ത്തി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ത്രി​പു​ര​യി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ്, എ​സ്എം​എ​സ് സൗ​ക​ര്യ​ങ്ങ​ൾ 48 മ​ണി​ക്കൂ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, സെ​പാ​ഹി​ജാ​ല​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.