മ​മ​ത-​ഗ​വ​ർ​ണ​ർ ഏ​റ്റു​മു​ട്ട​ൽ പു​തി​യ ത​ല​ത്തി​ലേ​ക്ക്; "ചാ​ൻ​സ​ല​റു​ടെ’ ചി​റ​ക​രി​ഞ്ഞു
Tuesday, December 10, 2019 11:44 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പു​തി​യ ത​ല​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ങ്ങ​ൾ മ​മ​ത സ​ർ​ക്കാ​ർ വെ​ട്ടി​ച്ചു​രു​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് പു​തി​യ നി​യ​മ​വും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു.

ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ങ്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ എം​പി​മാ​ർ രാ​ജ്യ​സ​ഭ​യി​ൽ വാ​ക്കൗ​ട്ട് ന​ട​ത്തി​യ അ​തേ​ദി​വ​സ​മാ​ണ് ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ന്ന​തും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പാ​ർ​ഥ ചാ​റ്റ​ർ​ജി​യു​ടെ ഓ​ഫീ​സാ​ണ് ചാ​ൻ​സ​ല​റു​ടെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​വും വെ​ട്ടി​ച്ചു​രു​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ജൂ​ലൈ മു​പ്പ​തി​ന് ജ​ഗ്ദീ​പ് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ലാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ജ​ന്‍റ് എ​ന്നു​വ​രെ ഗ​വ​ർ​ണ​റെ മ​മ​ത വി​ളി​ക്കു​ന്ന രീ​തി​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.