പൗ​ര​ത്വ ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​തി​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ്; എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി
Tuesday, December 10, 2019 2:48 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ രാ​ജ്യ​സ​ഭ​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ ത​യാ​റെ​ടു​ത്ത് കോ​ൺ​ഗ്ര​സ്. ബി​ല്ല് ച​ർ​ച്ച​യ്ക്കെ​ടു​ക്കു​മ്പോ​ൾ അം​ഗ​ങ്ങ​ളെ​ല്ലാം സ​ഭ​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അം​ഗ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി വി​പ്പ് ന​ൽ​കി. ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ വ​യ്ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. 391 പേ​ർ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. ബി​ല്ലി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ല്ലാം സ​ഭ ത​ള്ളി.

നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ​യി​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ച​ർ ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച അ​സ​ദു​ദീ​ൻ ഉ​വൈ​സി സ​ഭ​യ്ക്കു​ള്ളി​ൽ ബി​ൽ വ​ലി​ച്ചു കീ​റി.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണ് ബി​ൽ എ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​യ മ​തേ​ത​ര​ത്വ​ത്തെ ഈ ​നി​യ​മം ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.