പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കും: രാ​ഹു​ൽ ഗാ​ന്ധി
Tuesday, December 10, 2019 1:38 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന ലോ​ക്സ​ഭ​യി​ൽ ബി​ല്ല് പാ​സാ​ക്കാ​ൻ കൈ​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ തി​രി​വാ​ണെ​ന്ന് മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ജ്യാ​ന്ത​ര യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​നും കു​റ്റ​പ്പെ‌​ടു​ത്തി​യി​രു​ന്നു. ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത് അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​യും യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ​യും മ​റ്റു പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് യു​എ​സ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യു​എ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. 391 പേ​ർ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. ബി​ല്ലി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ല്ലാം സ​ഭ ത​ള്ളി.

നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ​യി​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ച​ർ ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച അ​സ​ദു​ദീ​ൻ ഉ​വൈ​സി സ​ഭ​യ്ക്കു​ള്ളി​ൽ ബി​ൽ വ​ലി​ച്ചു കീ​റി.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണ് ബി​ൽ എ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​യ മ​തേ​ത​ര​ത്വ​ത്തെ ഈ ​നി​യ​മം ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.