ഓ​ച്ചി​റ​യി​ലെ ബാ​ങ്ക് ക​വ​ർ​ച്ചാ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, December 10, 2019 1:01 PM IST
കൊ​ല്ലം: ഓ​ച്ചി​റ​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി അ​രു​ൺ ഉ​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.45 ന് ​ബാ​ങ്ക് ക​വ​ർ​ച്ചാ ശ്ര​മം. മു​ഖം​മൂ​ടി ധ​രി​ച്ച ആ​ൾ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ ത​ക​ർ​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യ ആ​യി​രു​ന്നു വി​വ​രം.

ബാ​ങ്കി​ന് സ​മീ​പ​ത്ത് നി​ന്നു ഫ്രെ​യി​മോ​ടെ​യു​ള്ള ആ​ക്സോ​ബ്ലേ​ഡും, ഒ​രു മൊ​ബൈ​ൽ ഫോ​ണും ല​ഭി​ച്ചി​രു​ന്നു. ബാ​ങ്കി​ലെ അ​പാ​യ​സൂ​ച​ക അ​ല​റാം മു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.