കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ, നേ​താ​ക്ക​ളെ സ​മ​യ​മാ​കു​മ്പോ​ൾ വി​ട്ട​യ​യ്ക്കും: അ​മി​ത് ഷാ
Tuesday, December 10, 2019 3:11 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ലോ​ക്സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കോ​ൺ‌​ഗ്ര​സ് നി​ഗ​മ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കു​മ്പോ​ൾ കാ​ഷ്മീ​രി​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​തി​ന്‍റെ പേ​രി​ൽ ഒ​രു വെ​ടി​യൊ​ച്ച പോ​ലും അ​വി​ടെ മു​ഴ​ങ്ങി​യി​ല്ല- ഷാ ​പ​റ​ഞ്ഞു

370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം 99.5 ശ​ത​മാ​നം കു​ട്ടി​ക​ൾ കാ​ഷ്മീ​രി​ൽ പ​രീ​ക്ഷ​യ്ക്കെ​ത്തി, ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് വൈ​ദ്യ സ​ഹാ​യം ല​ഭി​ച്ചു, ക​ർ​ഫ്യൂ​വും 144മെ​ല്ലാം ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ ഇ​തൊ​ന്നും കാ​ഷ്മീ​ർ സാ​ധാ​ര​ണ​നി​യ​ല​യി​ലാ​യെ​ന്ന​തി​ന്‍റെ സൂ​ച​ക​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സും ആ​രോ​പ​ണ​മു​ന്ന​യി​ച്ച അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യും കാ​ണു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ത​ട​വി​ൽ വ​ച്ചി​രി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചും ഷാ ​വി​ശ​ദീ​ക​രി​ച്ചു. നേ​താ​ക്ക​ളെ ഒ​രു​ദി​വ​സം പോ​ലും ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും, ഭ​ര​ണ​കൂ​ട​ത്തി​ന് അ​വ​രെ പു​റ​ത്ത് വി​ട​ണ​മെ​ന്ന് തോ​ന്നു​മ്പോ​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.