രാ​ത്രി​യി​ൽ ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് യു​പി പോ​ലീ​സ് കൂ​ട്ടു​പോ​കും
Tuesday, December 10, 2019 11:55 AM IST
ല​ക്നോ: രാ​ത്രി​യി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം സം​സ്ഥാ​ന​ത്ത് പെ​രു​കു​ന്ന​താ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സ്ത്രീ​ക​ൾ​ക്ക് രാ​ത്രി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ യു​പി പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ൾ​ക്കാ​ണ് പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കു​ന്ന​ത്.

പോ​ലീ​സ് റെ​സ്പോ​ൺ​സ് വെ​ഹി​ക്കി​ൾ (പി​ആ​ർ​വി) സം​വി​ധാ​ന​ത്തി​ലേ​ക്ക് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 112 ൽ ​വി​ളി​ച്ചാ​ൽ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി ഇ​വ​ർ​ക്ക് എ​ത്തേ​ണ്ടു​ന്ന സ്ഥ​ല​ത്തേ​ക്ക് അ​ക​മ്പ​ടി​പോ​കും. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഒ.​പി സിം​ഗ് ഉ​ത്ത​ര​വി​റ​ക്കി.

രാ​ത്രി​യി​ൽ സ്ത്രീ​ക​ൾ​ക്ക് മി​ക​ച്ച സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​ണ് ഈ ​സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ൾ അ​വ​ർ​ക്ക് എ​ത്തേ​ണ്ട‌ു​ന്ന സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ന് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.