തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ തി​രി​വ്; പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ യു​എ​സ്
Tuesday, December 10, 2019 10:34 AM IST
വാ​ഷിം​ഗ്ട​ൺ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ തി​രി​വാ​ണെ​ന്ന് മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ജ്യാ​ന്ത​ര യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ൻ. ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത് അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​യും യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ​യും മ​റ്റു പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് യു​എ​സ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യു​എ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ബ​ഹു​സ്വ​ര​ത​യ്ക്കും തു​ല്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കും എ​തി​രാ​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ മ​ത​പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു യു‌​എ​സ്‌​സി‌​ആ​ർ‌​എ​ഫ് ഭ​യ​പ്പെ​ടു​ന്നു. ബി​ൽ പാ​സാ​യാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മു​സ്‌​ലിം​ക​ളു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​കു​മെ​ന്നും യു‌​എ​സ്‌​സി‌​ആ​ർ‌​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു​വെ​ന്നും മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വ​യ്ക്കു​ന്നു​മെ​ന്നു​മു​ള്ള രൂ​ക്ഷ വി​മ​ർ​ശ ന​ത്തി​നി​ടെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ പാ​സാ​ക്കി. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. 391 പേ​ർ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. ബി​ല്ലി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ല്ലാം സ​ഭ ത​ള്ളി.

നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ​യി​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ച​ർ ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച അ​സ​ദു​ദീ​ൻ ഉ​വൈ​സി സ​ഭ​യ്ക്കു​ള്ളി​ൽ ബി​ൽ വ​ലി​ച്ചു കീ​റി.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണ് ബി​ൽ എ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​യ മ​തേ​ത​ര​ത്വ​ത്തെ ഈ ​നി​യ​മം ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

പൗ​ര​ത്വ​ബി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​രു വ​കു​പ്പി​നെ​യും ലം​ഘി​ക്കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ബി​ല്ലി​ൽ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യി ഒ​ന്നു​മി​ല്ല​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. തു​ല്യ​ത​യു​ടെ പേ​രി​ലാ​ണ് ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​തെ​ങ്കി​ൽ തു​ല്യ​ത എ​ന്ന​തി​നെ നി​ർ​വ​ചി​ക്കു ന്പോ​ൾ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ക്വോ​ട്ട ല​ഭി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നാ​യി​രു​ന്നു അ ​മി​ത്ഷാ​യു​ടെ ചോ​ദ്യം. എ​ന്നാ​ൽ, മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​വേ​ച​നം ഉ​ണ്ടാ​ക്കു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സ് എ​തി​ർ​ക്കു​ന്നു​വെ​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.