യെ​ച്ചൂ​രി ഇ​ന്ന് ബി​പി​സി​എ​ൽ സ​മ​ര പ​ന്ത​ലി​ൽ
Tuesday, December 10, 2019 9:42 AM IST
കൊ​ച്ചി: ബി​പി​സി​എ​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഇ​ന്ന് സ​മ​ര​പ​ന്ത​ലി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 3.30നാ​ണ് ക​മ്പ​നി ഗേ​റ്റി​ലെ സ​മ​ര​വേ​ദി​യി​ൽ യെ​ച്ചൂ​രി​യെ​ത്തു​ക.

ര​ണ്ടാ​യി​ര​ത്തോ​ളം സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും, 9,000 താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രു​മു​ള്ള കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ‌​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ​മ​ര​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.