മ​ന്ത്രി​സ​ഭാ വി​ക​സ​നം; യെ​ദി​യൂ​ര​പ്പ ഡ​ൽ​ഹി​യി​ലേ​ക്ക്
Tuesday, December 10, 2019 7:17 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15ൽ 12 ​സീ​റ്റും നേ​ടി​യ​തോ​ടെ ബി​ജെ​പി മ​ന്ത്രി​സ​ഭാ വി​ക​സ​ന ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച 11 വി​മ​ത​ർ​ക്കും മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി യെ​ദി​യൂ​ര​പ്പ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 സീ​റ്റ് നേ​ടി​യ​തോ​ടെ നാ​ലു മാ​സം പ്രാ​യ​മാ​യ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മാ​യി. കോ​ൺ​ഗ്ര​സ് ര​ണ്ടു സീ​റ്റും ബി​ജെ​പി വി​മ​ത​ൻ ഒ​രു സീ​റ്റും നേ​ടി. ജെ​ഡി-​എ​സി​ന് ഒ​റ്റ സീ​റ്റി​ലും ജ​യി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.