പൂ​ഞ്ചി​ൽ പാ​ക് ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 4:46 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ. പൂ​ഞ്ച് ജി​ല്ല​യി​ൽ ബ​ലാ​കോ​ട്ട് സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ് ന​ട​ത്തി. പ​രി​ക്കേ​റ്റ ഒ​രാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മോ​ർ​ട്ടാ​ർ ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ സേ​ന ശ​ക്ത​മാ​യി ത​ന്നെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി.

മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.