സു​ഡാ​നി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും
Tuesday, December 10, 2019 4:02 AM IST
ഖാ​ർ​ത്തും: സു​ഡാ​നി​ലെ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച 14 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഡി​സം​ബ​ർ മൂ​ന്നി​ന് ഖാ​ർ​ത്തു​മി​ലെ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലെ എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 18 ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം 23 പേ​ർ കൊ​ല്ല​പെ​ടു​ക​യും 130 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. യു​പി, ബി​ഹാ​ർ, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണു മ​രി​ച്ച​ത്.

58 ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വ​രി​ൽ എ​ട്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.