ഉ​ള്ളി മോ​ഷ​ണം പെ​രു​കു​ന്നു; ബൈ​ക്കി​ലെ​ത്തി​യ​വ​ർ 50 കി​ലോ ഉ​ള്ളി​യു​മാ​യി ക​ട​ന്നു
Tuesday, December 10, 2019 2:14 AM IST
ഗോ​ര​ഖ്പു​ര്‍: രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലെ മാ​ർ​ക്ക​റ്റി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ 50 കി​ലോ ഉ​ള്ളി ചാ​ക്കു​മാ​യി ക​ട​ന്നു. ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ന്‍ ഉ​ന്തു​വ​ണ്ടി​യി​ൽ പോ​ക​വെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

ഉ​ള്ളി ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി ഫി​റോ​സ് അ​ഹ്മ​ദ് റ​ഈ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ​ര്‍ വി.​പി സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.