ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്
Tuesday, December 10, 2019 2:03 AM IST
ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ലീ​ഗ് വ്യ​ക്ത​മാ​ക്കി. ബി​ല്ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഐ​യു​ഡി​എ​ഫും വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 311 പേ​ർ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചും 80 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തും വോ​ട്ടു ചെ​യ്തു. യു​പി​എ സ​ഖ്യ​ക​ക്ഷി​ക​ൾ മാ​ത്ര​മാ​ണ് ബി​ല്ലി​നെ എ​തി​ർ​ത്ത​ത്. ശി​വ​സേ​ന, ബി​ജെ​ഡി പാ​ർ​ട്ടി​ക​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു.

പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തോ​ടെ 2014 ഡി​സം​ബ​ർ 31-നോ ​അ​തി​ന് മു​ൻ​പോ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹി​ന്ദു, ക്രൈ​സ്ത​വ, സി​ഖ്, പാ​ഴ്സി, ജൈ​ന, ബു​ദ്ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത നേ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.