എ​സ്പി​ജി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം
Tuesday, December 10, 2019 12:48 AM IST
ന്യൂ​ഡ​ല്‍​ഹി: എ​സ്പി​ജി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ൽ​കി. നേ​ര​ത്തെ ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ത്ര​മാ​യി​രി​ക്കും എ​സ്പി​ജി സു​ര​ക്ഷ ന​ല്‍​കു​ക.

1988 ലെ ​സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് നി​യ​മ​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ഭേ​ദ​ഗ​തി​യാ​ണ് ഇ​പ്പോ​ള്‍ കേ​ന്ദ്രം പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ഗാ​ന്ധി കു​ടും​ബ​ത്തി​ന് ന​ൽ​കി​യ എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.