ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ട് വ​സീം ജാ​ഫ​ർ; റി​ക്കാ​ർ​ഡ്
Monday, December 9, 2019 10:11 PM IST
വി​ജ​യ​വാ​ഡ: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ട് ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ൻ വ​സീം ജാ​ഫ​ർ. ര​ഞ്ജി ട്രോ​ഫി​യി​ൽ 150-ാമ​ത്തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ണു മു​ൻ ഇ​ന്ത്യ​ൻ താ​രം പു​തി​യ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്.

വി​ദ​ർ​ഭ​യ്ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന ജാ​ഫ​ർ ആ​ന്ധ്ര​യ്ക്കെ​തി​രേ ഇ​റ​ങ്ങി​യാ​ണ് 150-ാം മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ഞ്ജി​യി​ൽ 150 മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ​ത്തെ ക​ളി​ക്കാ​ര​നാ​ണു ജാ​ഫ​ർ. ദേ​വേ​ന്ദ്ര ബു​ന്ദേ​ല(145), അ​മോ​ൽ മ​സും​ദാ​ർ (136) എ​ന്നി​വ​രാ​ണു പി​ന്നി​ൽ. ര​ഞ്ജി​യി​ൽ 40 സെ​ഞ്ചു​റി​ക​ളു​ള്ള ജാ​ഫ​ർ 11775 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

മും​ബൈ സ്വ​ദേ​ശി​യാ​യ താ​രം ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 253 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. 51.19 ശ​രാ​ശ​രി​യി​ൽ 19,147 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​ക്കാ​യി 31 ടെ​സ്റ്റു​ക​ളും ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലും താ​രം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.