അ​യോ​ധ്യ​യി​ൽ മു​സ്ലിം​ക​ൾ​ക്കു ഭൂ​മി ന​ൽ​കി​യ​തി​നെ​തി​രേ ഹി​ന്ദു മ​ഹാ​സ​ഭ കോ​ട​തി​യി​ൽ
Monday, December 9, 2019 7:37 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മി ത​ർ​ക്ക കേ​സി​ലെ വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പു​ന:​പ്പ​രി​ശോ​ധ​നാ ഹ​ർ​ജി. അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ​യാ​ണു കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. മു​സ്ലിം​ക​ൾ​ക്കു പ​ള്ളി പ​ണി​യാ​ൻ അ​യോ​ധ്യ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് എ​തി​രെ​യാ​ണു ഹ​ർ​ജി.

അ​യോ​ധ്യാ കേ​സി​ലെ മു​സ്ലിം ക​ക്ഷി​ക​ളി​ൽ ആ​രും പ​ള്ളി പ​ണി​യാ​ൻ പ​ക​രം ഭൂ​മി എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭ​യ്ക്കാ​യി അ​ഭി​ഭാ​ഷ​ക​നാ​യ വി​ഷ്ണു ശ​ങ്ക​ർ ജ​യ്ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി​യി​ൽ ഇ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഇ​ല്ലാ​തി​രി​ക്കെ കോ​ട​തി​ക്ക് ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​ർ​പ്പു ക​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വാ​ദി​ക്കു​ന്നു. കേ​സി​ൽ വി​ധി വ​ന്ന​ശേ​ഷം ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി​യാ​ണി​ത്.

അ​ഞ്ചം​ഗ ജ​ഡ്ജി​മാ​രു​ടെ ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് ന​വം​ബ​ർ ഒ​ന്പ​തി​നാ​ണ് അ​യോ​ധ്യ കേ​സി​ൽ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ​തി​രെ ആ​റു പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ഇ​തി​നോ​ട​കം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.