ഉ​ത്തേ​ജ​ക മ​രു​ന്ന്: റ​ഷ്യ​യ്ക്ക് നാ​ലു വ​ർ​ഷ​ത്തേ​ക്ക് കാ​യി​ക വി​ല​ക്ക്
Monday, December 9, 2019 4:45 PM IST
മോ​സ്കോ: ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​ന്താ​രാ​ഷ്ട്ര കാ​യി​ക രം​ഗ​ത്ത് വി​ല​ക്ക് നേ​രി​ടു​ന്ന റ​ഷ്യ​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ഒ​ളി​മ്പി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കാ​യി​ക മേ​ള​ക​ളി​ൽ​നി​ന്ന് റ​ഷ്യ​യെ നാ​ലു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി വി​ല​ക്കി. അ​ന്താ​രാ​ഷ്ട്ര ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടേ​താ​ണ് ന​ട​പ​ടി.

വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ്, 2022 വി​ന്‍റ​ർ ഒ​ളി​മ്പി​ക്‌​സ് എ​ന്നി​വ​യി​ലൊ​ന്നും റ​ഷ്യ​ന്‍ താ​ര​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. 2022ൽ ​ന​ട​ക്കു​ന്ന ഖ​ത്ത​ർ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ലും പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന യൂ​റോ ക​പ്പി​ൽ റഷ്യക്ക് മ​ത്സ​രി​ക്കാം.

അ​തേ​സ​മ​യം, ന​ട​പ​ടി​ക്കെ​തി​രേ 21 ദി​വ​സ​ത്തി​ന​കം അ​പ്പീ​ൽ ന​ൽ​കാ​മെ​ന്നും ഏ​ജ​ൻ​സി അ​റി​യി​ച്ചു. 2015ലാ​ണ് റ​ഷ്യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഉ​ത്തേ​ജ​ക വി​വാ​ദം ചൂ​ടു​പി​ടി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് 2016ലെ ​റി​യോ ഒ​ളി​മ്പി​ക്‌​സി​ൽ റ​ഷ്യ​യെ പൂ​ർ​ണ​മാ​യി വി​ല​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ഉ​ത്ത​ര​വ് ഭാ​ഗീ​ക​മാ​യി പി​ൻ​വ​ലി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.