മി​സോ​റാ​മി​ലെ ബ്രു ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് റേ​ഷ​ൻ നി​ഷേ​ധി​ച്ച സം​ഭ​വം: കേ​ന്ദ്ര​ത്തെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി
Monday, December 9, 2019 2:06 PM IST
ഐ​യ്സ്‌​വാ​ൾ: ത്രി​പു​ര​യി​ലെ ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന മി​സോ​റാ​മി​ൽ നി​ന്നു​ള്ള ബ്രു ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് റേ​ഷ​ൻ ന​ൽ‌​കു​ന്ന​ത് നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി. എ​ന്തു​കൊ​ണ്ടാ​ണ് റേ​ഷ​ൻ ന​ൽ​കു​ന്ന​ത് നി​ർത്തി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

റേ​ഷ​ൻ മു​ട​ങ്ങി​യ സം​ഭ​വ​ത്തേ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​യ പ​ട്ടി​ണി മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ര​ണ്ട് ആ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ന്തു കാ​ര​ണ​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും ഇ​ത്ത​രം പ്ര​വൃർ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.