തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, December 9, 2019 1:27 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി. രാ​ധാ​കൃ​ഷ്ണ​നെ സ്ഥാ​ന​ത്തു​നി​ന്നും അം​ഗ​ത്വ​ത്തി​ൽ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ർ സ​മ​രം ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​നെ​തി​രെ പ്ര​സ് ക്ല​ബ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ട​ന്‍ ജ​ന​റ​ല്‍ ബോ​ഡി ചേ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പ്ര​സ് ക്ല​ബ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. രാ​ധാ​കൃ​ഷ്ണ​ന്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം നേ​ര​ത്തെ, ഇ​യാ​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ആ​ൺ​സു​ഹൃ​ത്ത് വീ​ട്ടി​ലെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത് രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഗു​ണ്ടാ​യി​സം കാ​ണി​ച്ചെ​ന്നും സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍​വെ​ച്ച് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.