ച​ന്ദ്ര​യാ​ൻ-​മൂ​ന്ന് വി​ക്ഷേ​പ​ണം 2020 ന​വം​ബ​റി​ൽ
Monday, December 9, 2019 5:14 AM IST
തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ൻ-​മൂ​ന്ന് വി​ക്ഷേ​പ​ണം 2020 ന​വം​ബ​റി​ൽ ന​ട​ത്താ​ൽ പ​ദ്ധ​തി​യി​ട്ട് ഐ​എ​സ്ആ​ർ​ഒ. ഇ​തി​നാ​യി കൂ​ടു​ത​ൽ പ​ണം ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​സ​ർ​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 75 കോ​ടി രൂ​പ​യാ​ണ് ച​ന്ദ്ര​ദൗ​ത്യ​ത്തി​നാ​യി ഐ​എ​സ്ആ​ർ​ഒ അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 666 കോ​ടി​യു​ടെ വി​ക​സ​ന സ​ഹാ​യ​മാ​ണ് ഐ​എ​സ്ആ​ർ​ഒ തേ​ടി​യി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ഇ​റ​ങ്ങാ​നും അ​വി​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നു​മാ​യി​രു​ന്നു നേ​ര​ത്തെ ഐ​എ​സ്ആ​ർ​ഒ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഗ​ഗ​ൻ​യാ​നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് മൂ​ന്നാം ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണം അ​ടു​ത്ത ന​വം​ബ​ർ വ​രെ നീ​ളു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.