പു​രു​ഷ ബി​ഗ്ബാ​ഷ് ടീ​മി​നെ ക​ളി പ​ഠി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് എ​ത്തു​ന്നു
Monday, December 9, 2019 3:27 AM IST
‌ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​ൻ പു​രു​ഷ ബി​ഗ്ബാ​ഷ് ലീ​ഗി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത കോ​ച്ച് എ​ത്തു​ന്നു. ബ്രി​സ്ബെ​യ്ൻ ഹീ​റ്റ് ക്ല​ബി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​യാ​യി ജൂ​ലി​യ പ്രൈ​സാ​ണ് നി​യ​മി​ത​യാ​കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ ടീ​മി​ന്‍റെ മു​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​ണ് ജൂ​ലി​യ. മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഡാ​ര​ൻ സ​ഹാ​യി​യാ​യി​ട്ടാ​വും താ​രം പ്ര​വ​ർ​ത്തി​ക്കു​ക.

വ​നി​ത ബി​ഗ് ബാ​ഷ് ക്ല​ബ് ഹോ​ബാ​ര്‍​ട്ട് ഹ​റി​കെ​യി​ന്‍​സി​നെ പ​രി​ശീ​ല​ക​യാ​യി​രു​ന്നു ജൂ​ലി​യ. നി​ല​വി​ലെ സ​ഹ​പ​രി​ശീ​ല​ക​നാ​യ റ​യാ​ൻ ഹാ​രി​സ് അ​ണ്ട​ർ-19 ലോ​ക​ക​പ്പ് ടീ​മി​നൊ​പ്പം പോ​കു​ന്ന​തോ​ടെ ജൂ​ലി​യ ടീ​മി​നൊ​പ്പം ചേ​രും. വ​രു​ന്ന സീ​സ​ൺ പ​കു​തി​യോ​ടെ ജൂ​ലി​യ ബ്രി​സ്ബെ​യ്ൻ ഹീ​റ്റി​ന്‍റെ പ​രി​ശീ​ല​ക സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

ഓ​സ്ട്രേ​ലി​യ​ൻ ദേ​ശീ​യ ടീ​മി​ന് വേ​ണ്ടി പ​ത്ത് ടെ​സ്റ്റു​ക​ളും 84 ഏ​ക​ദി​ന​ങ്ങ​ളും താ​രം ക​ളി​ച്ചി​ട്ടു​ണ്ട്. 1997ലും 2005​ലും വ​നി​താ ലോ​ക​കി​രീ​ടം നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ജൂ​ലി​യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.