കാ​ര്യ​വ​ട്ട​ത്തെ കാ​ര്യ​ക്കാ​രാ​യി ക​രീ​ബി​യ​ൻ​സ്: ഇ​ന്ത്യ​യു​ടെ തോ​ൽ​വി എ​ട്ടു വി​ക്ക​റ്റി​ന്
Sunday, December 8, 2019 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി- 20യി​ൽ വി​ൻ​ഡീ​സി​ന് എ​ട്ടു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 171 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം വി​ൻ​ഡീ​സ് ഒ​ൻ​പ​ത് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ വെ​റും ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ താ​ളം ക​ണ്ടെ​ത്താ​ൻ പെ​ടാ​പ്പാ​ടു​പെ​ട്ട ക്രീ​സി​ൽ വി​ൻ​ഡീ​സി​നാ​യി ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം കോ​ഹ്‌​ലി​യു​ടെ ബോ​ള​ർ​മാ​രെ ക​ണ​ക്കി​നു ശി​ക്ഷി​ച്ചു.

45 പ​ന്തി​ൽ 67 റ​ൺ‌​സെ​ടു​ത്ത ലെ​ൻ​ഡി​ൽ സി​മ്മ​ൺ​സും 35 പ​ന്തി​ൽ 40 റ​ൺ​സെ​ടു​ത്ത എ​വി​ൻ ലൂ​യി​സും ഇ​ന്ത്യ​ക്കെ​തി​രെ പ​ട ന​യി​ച്ച​പ്പോ​ൾ ക​രീ​ബി​യ​ൻ​സി​ന് വി​ജ​യം അ​നാ​യാ​സ​മാ​യി. 18 പ​ന്തി​ൽ 38 റ​ൺ​സോ​ടെ നി​ക്കോ​ളാ​സ് പൂ​ര​നും 14 പ​ന്തി​ൽ 23 റ​ൺ​സോ​ടെ ഷിം​റോ​ൺ ഹെ​റ്റ്മെ​യ​റും ഇ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ക കൂ​ടി ചെ​യ്ത​തോ​ടെ വി​ൻ​ഡീ​സ​നെ പി​ടി​ച്ചു​കെ​ട്ടു​ക എ​ന്ന​ത് ഇ​ന്ത്യ​യ്ക്ക് അ​പ്രാ​പ്യ​മാ​യി.

ഒ​പ്പം ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് വ​രു​ത്തി​യ പി​ഴ​വു​ക​ളും വി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ മു​ത​ലാ​ക്കി. ഇ​ന്ത്യ​ൻ ബോ​ളിം​ഗ് നി​ര​യി​ൽ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബാ​റ്റ്സ്മാ​ൻ​മാ​രും ക​രീ​ബി​യ​ൻ ബാ​റ്റി​ന്‍റെ ചൂ​ട് ശ​രി​ക്കും അ​റി​ഞ്ഞു. സു​ന്ദ​ർ ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ് ര​വീ​ന്ദ്ര ജ​ഡേ​ജ ക​ര​സ്ഥ​മാ​ക്കി. മ​റ്റ് ബോ​ള​ർ​മാ​രെ​ല്ലാം ഓ​വ​റി​ൽ ഒ​ൻ​പ​ത് റ​ൺ​സി​നു മു​ക​ളി​ലാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങേ​ണ്ടി വ​ന്ന കോ​ഹ്‌​ലി​പ്പ​ട​യ്ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു. മൂ​ന്നാ​മ​നാ​യി​റ​ങ്ങി​യ ശി​വം ദു​ബെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തു​മൊ​ഴി​കെ ആ​രും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​തി​രു​ന്ന​താ​ണ് ഇ​ന്ത്യ​യെ വ​ൻ സ്കോ​ർ നേ​ടു​ന്ന​തി​ൽ നി​ന്ന് ത​ട​ഞ്ഞ​ത്. ഓ​പ്പ​ണ​ർ‌​മാ​രാ​യ കെ.​എ​ൽ.​രാ​ഹു​ലും, രോ​ഹി​ത് ശ​ർ​മ​യും യ​ഥാ​ക്ര​മം 11ഉം 15​ഉം റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത് മ​ട​ങ്ങി​യ​പ്പോ​ൾ ക്രീ​സി​ലെ​ത്തി​യ ശി​വം ദു​ബെ​യു​ടെ മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ഒ​രു വ​ശ​ത്ത് കോ​ഹ്‌​ലി​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ദു​ബെ പ​ന്തു​ക​ൾ ബൗ​ണ്ട​റി വ​ര​യ്ക്ക് മു​ക​ളി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ത്തി. ഒ​ടു​വി​ൽ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ദു​ബെ​യും ഏ​റെ താ​മ​സി​ക്കാ​തെ 19 റ​ൺ​സു​മാ​യി കോ​ഹ്‌​ലി​യും മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ന്‍റെ ച​ല​നം മെ​ല്ലെ​യാ​യി. മൂ​ന്ന് ഫോ​റി​ന്‍റെ​യും നാ​ല് സി​ക്സ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 54 റ​ൺ​സാ​യി​രു​ന്നു ദു​ബെ നേ​ടി​യ​ത്.

പി​ന്നീ​ടെ​ത്തി​യ​വ​രി​ൽ 22 പ​ന്തി​ൽ 33 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. വി​ൻ​ഡീ​സി​നാ​യി കെ​സ്റി​ക് വി​ല്യം​സും ഹെ​യ്ഡ​ൻ വാ​ൽ​ഷും ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ജേ​സ​ൺ ഹോ​ൾ​ഡ​ർ, ഖാ​രി പി​യെ​റി, ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.