പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്
Sunday, December 8, 2019 10:12 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ബി​ല്ലി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ പാ​ർ​ട്ടി ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ന​മ്പ​ർ 10 ജ​ൻ​പ​ഥി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും, രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ത​ര കാ​ഴ്ച​പ്പാ​ടു​ക​ൾ‌​ക്ക് നി​ര​ക്കാ​ത്ത​തും, സം​സ്കാ​ര​ത്തി​നും പാ​ര​മ്പ​ര്യ​ത്തി​നും ചേ​രാ​ത്ത​തും ആ​ണെ​ന്നും അ​ധി​ർ ഞ്ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ട​ക്കു- കി​ഴ​ക്ക​ൻ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ലെ (എ​ൻ​ഇ​ഡി​എ) എ​ല്ലാ പാ​ർ​ട്ടി​ക​ളും ബി​ല്ലി​നെ എ​തി​ർ​ക്ക​ണ​മെ​ന്നും ബി​ല്ലി​ലെ ബി​ജെ​പി നി​ല​പാ​ടി​നെ ആ​രും അ​നു​കൂ​ലി​ക്ക​രു​തെ​ന്നും നേ​ര​ത്തെ, ഗൗ​ര​വ് ഗോ​ഗോ​യ് എം​പി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.