സ​ഞ്ജു​വി​നാ​യി ആ​ർ​ത്തു​വി​ളി​ച്ച് ആ​രാ​ധ​ക​ർ; ചാ​രെ ചേ​ർ​ത്ത് നി​ർ​ത്തി ര​വി ശാ​സ്ത്രി
Sunday, December 8, 2019 9:01 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ വി​ൻ​ഡീ​സി​നെ നേ​രി​ടാ​നി​റ​ങ്ങു​മ്പോ​ൾ ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന​ത് ഹോം ​ബോ​യ് സ​ഞ്ജു സാം​സ​ണ് സ്വ​ന്തം ഗ്രൗ​ണ്ടി​ലെ​ങ്കി​ലും അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്നു​ള്ള​താ​യി​രു​ന്നു. ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​രും ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഈ ​പ്ര​തീ​ക്ഷ പ​ങ്കു വ​ച്ചു. മ​ത്സ​ര​ത്തി​നാ​യി സ​ഞ്ജു തി​രു​വ​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ആ​രാ​ധ​ക​ർ ആ​ർ​ത്തു വി​ളി​ച്ച​തും ഇ​തേ ഹോം ​ബോ​യ്ക്കു വേ​ണ്ടി.

മ​ത്സ​ര​ത്തി​ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ സ​ഞ്ജു പ​രീ​ല​ന​ത്തി​നാ​യി മൈ​താ​ന​ത്തേ​ക്കി​റ​ങ്ങി. ത​നി​ക്കേ​റെ സു​പ​രി​ചി​ത​മാ​യ ഹോം ​ഗ്രൗ​ണ്ടി​ലേ​ക്ക് സ​ഞ്ജു കാ​ലു​കു​ത്തി​യ​തു മു​ത​ൽ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി​യൊ​ഴു​കി. അ​വ​ർ സ​ഞ്ജു​വി​നാ​യി ആ​ർ​ത്ത് വി​ളി​ച്ചു. എ​ന്നാ​ൽ, ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന സ​ഞ്ജു​വി​ന്‍റെ മു​ഖ​ത്ത് നേ​ർ​ത്ത പു​ഞ്ചി​രി മാ​ത്ര​മാ​യി​രു​ന്നു ഉണ്ടായിരുന്നത്.

എ​ന്നാ​ൽ, ആ​രാ​ധ​ക​രു​ടെ ആ​വേ​ശം മാ​റി നി​ന്ന് ശ്ര​ദ്ധി​ച്ച മ​റ്റൊ​രാ​ളു​ണ്ടാ​യി​രു​ന്നു. ടീം ​ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. ഒ​ടു​വി​ൽ ശാ​സ്ത്രി അ​ടു​ത്തെ​ത്തി സ​ഞ്ജു​വി​നാ​യാ​ണ് ആ​രാ​ധ​ക​ർ ആ​ർ​ത്തു​വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് സ​ഞ്ജു​വി​ന്‍റെ സ​ന്തോ​ഷം നി​റ ചി​രി​യാ​യി മാ​റി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ബി​സി​സി​ഐ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ‌ പേ​ജി​ലൂ​ടെ പു​റ​ത്ത് വി​ടു​ക‍​യും ചെ​യ്തു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​യി​ര​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ ലൈ​ക് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഈ ​മ​ത്സ​ര​ത്തി​ലും സ​ഞ്ജു​വി​ന് ആ​ദ്യ 11ൽ ​ഇ​ടം ല​ഭി​ച്ചി​ല്ല. ഹൈ​ദ​രാ​ബാ​ദി​ൽ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച അ​തേ ടീ​മി​നെ ത​ന്നെ നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.