കു​രീ​പ്പു​ഴ പീ​ഡ​നം: മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, December 8, 2019 4:13 PM IST
കൊ​ല്ലം: കു​രീ​പ്പു​ഴ​യി​ല്‍ പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പെ​ട്ട കേ​സി​ല്‍ മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും കൊ​ട്ടി​യ​ത്തെ ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​രാ​യ ദ​മ്പ​തി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​യി ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും കൊ​ട്ടി​യ​ത്ത് ഹോം ​സ്റ്റേ ന​ട​ത്തു​ന്ന ദ​മ്പ​തി​ക​ളാ​യ മി​നി​യും ഷി​ജു​വു​മാ​ണ് ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​യി​യും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി​ല്‍​വ​ര്‍ പ്ലാ​സ ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രാ​യ‌ മൂ​ന്നു പേ​രും റി​മാ​ന്‍​ഡി​ലാ​ണ്.

കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വി​ടും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. കൗ​ൺ​സി​ലിംഗ് സ​മ​യ​ത്ത് പെ​ൺ​കു​ട്ടി ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.