ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​ജ്ഞാ സിം​ഗ്
Sunday, December 8, 2019 2:36 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ലു​കു​ത്തി​യാ​ല്‍ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​ര്‍. ബ​യോ​റ എം​എ​ല്‍​എ ഗോ​വ​ര്‍​ധ​ന്‍ ദാം​ഗി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭോ​പ്പാ​ലി​ലെ ക​മ​ല നെ​ഹ്‌​റു പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ്ര​ജ്ഞ നേ​രി​ട്ടെ​ത്തി​.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സെ​യെ പാർലമെന്‍റിൽ രാ​ജ്യ​സ്നേ​ഹി​യെ​ന്ന് വി​ളി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ജ്ഞ​ക്കെ​തി​രേ ദാം​ഗി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പ്ര​ജ്ഞാ സിം​ഗി​ന്‍റെ കോ​ലം മാ​ത്ര​മ​ല്ല, അ​വ​രെ​യും ക​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ദാം​ഗി​യു​ടെ പ​രാ​മ​ർ​ശം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ദ്ദേ​ഹം പി​ന്നീ​ട് മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.