കു​റ്റ​കൃ​ത്യം ചെ​യ്താ​ൽ വി​ചാ​ര​ണ​യി​ല്ലാ​തെ കൊ​ല്ലും: തെ​ലു​ങ്കാ​ന മ​ന്ത്രി
Sunday, December 8, 2019 10:42 AM IST
ഹൈ​ദ​രാ​ബാ​ദ്: വ​നി​ത വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കൂ​ട്ട​മാ​നം​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച് തെ​ലു​ങ്കാ​ന മ​ന്ത്രി രം​ഗ​ത്ത്. അ​തി​ക്രൂ​ര കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന ആ​രും പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടാ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ത​ല​സാ​നി ശ്രീ​നി​വാ​സ് യാ​ദ​വ് പ​റ​ഞ്ഞു.

ഇ​തൊ​രു പാ​ഠ​മാ​ണ്. കോ​ട​തി​ക​ളി​ലെ വി​ചാ​ര​ണ​ക​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം ല​ഭി​ക്കാ​തി​രി​ക്കു​ക, ജ​യി​ലും ജാ​മ്യ​വു​മാ​യി കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക. ഇ​നി ഇ​ങ്ങ​നെ​യൊ​ന്ന് ഉ​ണ്ടാ​കി​ല്ല. ഇ​തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും തെ​റ്റോ ക്രൂ​ര​ത​യോ ചെ​യ്താ​ൽ ഒ​രു എ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ടി​വി ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​നം​ഭം​ഗം ചെ​യ്തു തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​ത്. തെ ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ആ​യു​ധം പി​ടി​ച്ചു​വാ​ങ്ങി ഇ​വ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൈ​ബ​രാ​ബാ​ദ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ച​ത്.

പ്ര​തി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഭി​ഭാ​ഷ​ക​രാ​യ ജി.​എ​സ്. മ​ണി​യും പ്ര​ദീ​പ് കു​മാ​ർ യാ​ദ​വു​മാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ൾ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ യാ​ണു പോ​ലീ​സ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് ഇ​വ​ർ ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചു.

തെ​ലു​ങ്കാ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ ​ർ​മ​യും മ​റ്റൊ​രു ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​പ​രി​ധി​ക്കു പു​റ​ത്തു​ള്ള വ​ധ​ശി​ക്ഷ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ എം​പി ജ​യ ബ​ച്ച​നെ തി​രേ​യും ഡ​ൽ​ഹി വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ളി​നെ​തി​രേ​യും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ശ​ർ​മ​യു​ടെ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.