യു​എ​സും ഇ​റാ​നും ഗ​വേ​ഷ​ക​രെ മോ​ചി​പ്പി​ച്ചു
Sunday, December 8, 2019 7:19 AM IST
വാ​ഷിം​ഗ്ട​ൺ: ചാ​ര​പ്ര​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക്ക​ൻ ഗ​വേ​ഷ​ക​ൻ സി​യു വാം​ഗി​നെ ഇ​റാ​ൻ മോ​ചി​പ്പി​ച്ചു. ഇ​തി​നു പ​ക​ര​മാ​യി യു​എ​സ് ത​ട​വി​ലു​ണ്ടാ​യി​രു​ന്ന ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ൻ മ​സൂ​ദ് സു​ലൈ​മാ​നി​യെ യു​എ​സും മോ​ചി​പ്പി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2016ലാ​ണ് ചൈ​നീ​സ് വം​ശ​ജ​നാ​യ സി​യു​വി​നെ ഇ​റാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് സു​ലൈ​മാ​നി​യെ യു​എ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നി​ലേ​ക്ക് ബ​യോ​ള​ജി​ക്ക​ൽ മെ​റ്റീ​രി​യ​ൽ​സ് അ​യ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു കു​റ്റം.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും മോ​ച​ന​ത്തി​നു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്. കൈ​മാ​റ്റ​ക്കാ​ര്യ​ത്തി​ന് ത​യാ​റാ​യ​തി​ൽ ഇ​റാ​ന് ട്രം​പ് ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.