ടെ​സ്റ്റ് ആ​ര​വ​ത്തി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ; ഫ​വ​ദ് അ​ലാ​മി​നെ തി​രി​ച്ചു​വി​ളി​ച്ചു
Sunday, December 8, 2019 6:57 AM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് ഇ​ട​ങ്ക​യ്യ​ൻ ബാ​റ്റ്സ്മാ​ൻ ഫ​വ​ദ് അ​ലാ​മി​നെ തി​രി​ച്ചു​വി​ളി​ച്ചു. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഫ​വ​ദ് പാ​ക്കി​സ്ഥാ​ന്‍റെ ടീ​മി​ലെ​ത്തു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്ത് മി​ക​ച്ച ഫോ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​താ​ണ് ഫ​വ​ദി​നെ ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച റാ​വ​ൽ​പി​ണ്ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​ലം ക​ളി​ക്കും. ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ പാ​ക്കി​സ്ഥാ​ൻ മ​ണ്ണി​ലേ​ക്ക് ടെ​സ്റ്റ് ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ക​യാ​ണ്.

2009 ജൂ​ലൈ​യി​ൽ ശ്രീ​ല​ങ്ക​യാ​ണ് അ​വ​സാ​ന​മാ​യി പാ​ക്കി​സ്ഥാ​നി​ൽ ടെ​സ്റ്റ് മ​ത്സ​ര​ത്തി​നാ​യി സ​ന്ദ​ർ​ശി​ച്ച​ത്. ആ ​സ​മ​യ​ത്താ​ണ് ലാ​ഹോ​റി​ൽ വ​ച്ച് ശ്രീ​ല​ങ്ക​ൻ ടീ​മി​നെ ബ​സി​നു​നേ​രേ തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​പ​ര​മ്പ​ര​യി​ലാ​യി​രു​ന്നു ഹ​വ​ദി​ന്‍റെ ടെ​സ്റ്റി​ലെ അ​ര​ങ്ങേ​റ്റ​വും. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ത​ന്നെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ സെ​ഞ്ചു​റി​യും നേ​ടി. എ​ട്ടു മാ​സ​ത്തി​ന് ശേ​ഷം ന്യൂ​സീ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ആ​ലം അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ സെ​ഞ്ചു​റി​യ​ടി​ച്ച ആ​ല​മി​ന് ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 56.84 ശ​രാ​ശ​രി​യു​ണ്ട്.

ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ര​മ്പ​ര​യി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ 19 മു​ത​ൽ ക​റാ​ച്ചി​യി​ലാ​ണ് ര​ണ്ടാം മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.