ഹിം​സ​യി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ
Sunday, December 8, 2019 3:45 AM IST
വ​യ​നാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഹിം​സ​യി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് പെ​ണ്‍​മ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്ത കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ​യാ​ണ് പ്ര​തി. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തെ​കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന സു​സ്ഥാ​പി​ത ഘ​ട​ന​ക്ക് മാ​റ്റം വ​ന്ന​തി​നും ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​നും വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്. അ​ക്ര​മ​ത്തി​ൽ വി​ശ്വ​സി​ക്കു​ക​യും അ​വി​വേ​ക​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ക​ളും ചെ​യ്യു​ന്ന വ്യ​ക്തി ഇ​ന്ത്യ ഭ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.